ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സൈക്കോളജിസ്റ്റ്‌ തസ്‌തികയില്‍ കരാര്‍ നിയമനം നടത്തുന്നു. സൈക്കോളജി / ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും രണ്ട്‌ വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ്‌ യോഗ്യത.

താല്‍പര്യമുളളവര്‍ നിശ്ചിത അപേക്ഷഫോറത്തില്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 12 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്‌, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍ 3 എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷഫോറത്തിനും വിശദവിവരങ്ങളും ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍ : 0487-2364445.