ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) ഫെബ്രുവരി ഒന്ന് മുതൽ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം പ്രിന്റ്ഔട്ട് തിരുവനന്തപുരം എൽ.ബി.എസ്. സെന്ററിൽ തപാലിലോ നേരിട്ടോ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി ഹാജരാക്കേണ്ടതില്ല. വിശദവിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭിക്കും.