മൂന്നാം സെമസ്റ്റർ ബി.വോക് ഫുഡ് ടെക്‌നോളജി ആൻഡ് അനാലിസിസ് (പുതിയ സ്‌കീം, 2020 അഡ്മിഷൻ റഗുലർ, 2018, 2019 അഡ്മിഷൻ സപ്ലിമെന്ററി) സെപ്റ്റംബർ 2022 ബിരുദ പരീക്ഷയുടെ പ്രക്ടിക്കൽ (എ.ഒ.സി.) പരീക്ഷകൾ ഒക്ടോബർ 27 ന് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടക്കും.

രണ്ടാം സെമസ്റ്റർ ബി.വോക് സ്‌പോർട്ട്‌സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറാപ്പി (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ) ഓഗസ്റ്റ് 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 25, 27 തീയിതികളിൽ പാലാ, അൽഫോൺസാ കോളേജിൽ നടക്കും.

ഈ വർഷം മെയ് മുതൽ ആഗസ്റ്റ് വരെ മാസങ്ങളിൽ നടന്ന ഒന്നു മുതൽ എട്ടു വരെ സെമസ്റ്റർ ബി.ടെക്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് (പഴയ സ്‌കീം – 1997 മുതൽ 2009 വരെ അഡ്മിഷൻ മെഴ്സി ചൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 26 മുതൽ തൊടുപുഴ, മുട്ടം, യു.സി.ഇ. കോളേജിൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി/ 2012 മുതൽ 2015 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) മാർച്ച് 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 28 ന് തൃക്കാക്കര കെ.എം.എം. കോളേജിൽ നടക്കും.

വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.