കേരള സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ പ്രോസസ് ഓപ്പറേറ്റർ ട്രെയിനിയാവാൻ അവസരം. 27 ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ നേടിയ ഫസ്റ്റ് ക്ലാസ് ഡിഗ്രിയോ കെമിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള ഗവൺമെൻറ് സർവകലാശാല അംഗീകൃത ത്രിവത്സര ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. ട്രെയിനിങ് കാലാവധി മതി ഒരു വർഷമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.travancoretitanium.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 24.

Leave a Reply