സംസ്ഥാന വനിതാ കമ്മീഷന്‍ വയനാട് ജില്ലയിലെ അവിവാഹിതരായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അമ്മമാര്‍ക്ക് നിയമസഹായം നല്‍കുന്ന പ്രോജക്ടിന്റെ നടത്തിപ്പിനായി കോര്‍ഡിനേറ്ററെ നിയമിക്കുന്നു. പ്രതിമാസം 20,000 രൂപ ഹോണറേറിയം ലഭിക്കും. എം.എസ്.ഡബ്ല്യു/എം.എ. സോഷേ്യാളജി യോഗ്യതയുള്ള 25 നും 35നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

വയനാട് ജില്ലയിലുള്ളവര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25.  അപേക്ഷ, മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ ഫെബ്രുവരി 25 നകം ലഭിച്ചിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!