പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി/ആര്‍എസ്ബിവൈ കമ്മിറ്റിയുടെ അധീനതയില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കാത്ത്‌ലാബ് ടെക്‌നീഷ്യന്‍, കാത്ത്‌ലാബ് സ്‌ക്രബ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കാണ് നിയമനം.  

കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഗവണ്‍മെന്റ് അംഗീകൃത ബിസിവിറ്റി കോഴ്‌സ് പാസായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

കാത്ത്‌ലാബ് ടെക്‌നീഷ്യന്‍, കാത്ത്‌ലാബ് സ്‌ക്രബ് നഴ്‌സ് തസ്തികകളിലേക്ക് മാര്‍ച്ച് 13നും ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് 15നും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് 20നും രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഇന്റര്‍വ്യൂ നടത്തും. ഉദേ്യാഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. പ്രായപരിധി 40 വയസ്.