കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ ക്യാമറാമാൻ കം നോൺ ലീനിയർ എഡിറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എസ്എസ്എൽസി, ക്യാമറ നോൺ ലീനിയർ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്, ടെലിവിഷൻ/സിനിമ മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, മൾട്ടിമീഡിയ/ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ ഡിജിറ്റൽ ഫിലിം മേക്കിങ് എന്നിവയിൽ ബിരുദം, ടെലിവിഷൻ-സിനിമ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനു www.kufos.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18.

Leave a Reply