നൂറണി ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ എം.എസ് ഓഫീസ്, ഡി.ടി.പി, ടാലി, ഡാറ്റാ എന്‍ട്രി, വേഡ് പ്രോസസിങ് എന്നീ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. എസ്.എസ്.എല്‍.സി.യാണ് അടിസ്ഥാനയോഗ്യത. ടാലി കോഴ്സിന് പ്ലസ് ടു കോമെഴ്സ് ആവശ്യമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ നൂറണി ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. 

Leave a Reply