തമിഴ്നാട് കൽപാക്കത്തെ ഇന്ദിരാഗാന്ധി സെൻറർ ഫോർ ആറ്റോമിക് റിസർച്ചിൽ ട്രേഡ് അപ്രൻറീസുകളെ ആവശ്യമുണ്ട്. വിവിധ ട്രേഡ് കളിലായി 130 ഒഴിവുകളാണുള്ളത്. പത്താംക്ലാസ് വിജയിച്ചവർക്കും രണ്ട് വർഷത്തെ ഐടിഐ ഉള്ളവർക്കും അപേക്ഷിക്കാം.

ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്,  ഇലക്ട്രീഷൻ, വെൽഡർ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെൻസ് മെക്കാനിക്, റെഫ്രിജറേഷൻ എയർകണ്ടീഷനിംങ് മെക്കാനിക്, കാർപെൻഡർ, മെക്കാനിക്കൽ മെഷീൻ ടൂൾസ് മെയിൻറനൻസ്, പ്ലംബർ, പ്രോഗ്രാമിംഗ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ് എന്നീ ട്രേഡുകളിലാണ് അവസരം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമുംwww.igcar.gov.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 24. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!