സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ മണ്ണന്തല ഗവൺമെന്റ് പ്രസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി (റഗുലർ, വീക്കെൻഡ് & ഈവനിംഗ് ബാച്ച്), ഐ.സി.എസ്.ആർ പൊന്നാനി, പാലക്കാട്, കോഴിക്കോട്, കൊല്ലം (ടി.കെ.എം കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസ് കോളേജ് ക്യാമ്പസ്) (റഗുലർ, വീക്കെൻഡ് ബാച്ച്) കല്യാശ്ശേരി (റഗുലർ ബാച്ച്) ഉപകേന്ദ്രങ്ങളിലും ജൂണിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ്-കം-മെയിൻസ് പരീക്ഷാ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മേയ് 26 രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മണ്ണന്തല (തിരുവനന്തപുരം), പൊന്നാനി, പാലക്കാട്, കോഴിക്കോട്, കൊല്ലം കല്യാശ്ശേരി കേന്ദ്രങ്ങളിൽ നടത്തും. പ്രവേശന പരീക്ഷയ്ക്ക് www.ccek.org  എന്ന വെബ്‌സൈറ്റിൽ മേയ് 24 വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ. 10 ശതമാനം സീറ്റുകൾ എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മണ്ണന്തല കേന്ദ്രത്തിൽ മാത്രമുള്ള ഈവനിംഗ് ബാച്ചിന് പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. തിങ്കൾ മുതൽ ശനിവരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് ആറു മുതൽ എട്ട് വരെയാണ് ക്ലാസ്സുകൾ.  കൂടുതൽ വിവരങ്ങൾക്ക് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. തിരുവനന്തപുരം: 0471-2313065, 2311654, 8281098865, പൊന്നാനി: 0494-2665489, 8281098868, പാലക്കാട്: 0491-2576100, 8281098869, കോഴിക്കോട്: 0495-2386400, 8281098870, കല്യാശ്ശേരി: 8281098875, കൊല്ലം: 9446772334.

Leave a Reply