• പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം എ ഹിന്ദി റഗുലർ, മെയ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഫിബ്രുവരി 04 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

  • പരീക്ഷാ കേന്ദ്രം മാറ്റി

25.01.2023 ന് ജി പി എം ഗവ . കോളേജിൽ വെച്ച് നടത്താൻ തീരുമാനിച്ച അഞ്ചാം സെമസ്റ്റർ ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് പ്രായോഗിക പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ , കാഞ്ഞങ്ങാട് എൻ എ എസ് കോളേജിലേക്ക് മാറ്റി. പ്രസ്തുത വിദ്യാർത്ഥികൾ 25.01.2023 ന് കാഞ്ഞങ്ങാട് എൻ എ എസ് കോളേജിൽ പരീക്ഷയ്ക്കായി എത്തിച്ചേരേണ്ടതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

  • പരീക്ഷാ തീയതി മാറ്റി

2016 മുതൽ 2018 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികളിൽ, ഒന്നാം സെമെസ്റ്റർ ബി.എസ്.സി./ബി.സി.എ ബിരുദ സപ്ലിമെന്ററി പരീക്ഷകൾക്ക് (നവംബർ 2022) രജിസ്റ്റർ ചെയ്തവർക്കുള്ള ബി.എസ്.സി/ബി.സി.എ പ്രോഗ്രാമുകളുടെ കോംപ്ലിമെന്ററി കോഴ്സ് ആയ 1CO1 AH / 1CO1 TTM: ജിയോഗ്രഫി ഓഫ് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷ ഫെബ്രുവരി 07 ന് നടക്കുന്നതായിരിക്കും.