പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലെ  തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോഡ് എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന 13 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളിലെ ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 2019-20 വര്‍ഷത്തേക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 2019 ജനുവരി ഒന്നിന് 18നും 44നും മധ്യേ പ്രായമുള്ളവരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.

കേരള നഴ്‌സ് ആന്റ് മിഡ് വെവ്‌സ് കൗണ്‍സില്‍ നല്‍കിയതോ, ഇന്‍ഡ്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനം നല്‍കിയതോ ആയ എ.എന്‍.എം സര്‍ട്ടിഫിക്കറ്റ് യോഗ്യത അല്ലെങ്കില്‍ കേരള നഴ്‌സ് ആന്റ് മിഡ് വൈഫ് കൗണ്‍സില്‍ നല്‍കിയ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് യോഗ്യത, കേരള നഴ്‌സ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ജനറല്‍ നഴ്‌സിംഗ്, ബി.എസ്.സി നഴ്‌സിംഗ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.   ആകെ ഒഴിവുകള്‍ 13.  അംഗപരിമിതര്‍ ഈ നിയമനത്തിന് അപേക്ഷിക്കാന്‍ യോഗ്യരല്ല.  പ്രാദേശികമായി മുന്‍ഗണന ഉണ്ടായിരിക്കുന്നതല്ല.

 

കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം), യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ (പകര്‍പ്പുകളും സഹിതം ) 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  സി. ബ്ലോക്ക് നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ മെയ് ഒന്‍പതിന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിനായി നേരില്‍ ഹാജരാകണം.   റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ നിയമനം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ താമസിക്കണം.   തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രതിമാസം 13,000 രൂപ ഓണറേറിയം നല്‍കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് :  0495 2376364.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!