2023 നവംബറിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി (ഡി എം & എം സി എച്ച്) റഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഫൈനൽ തീസിസിന്‍റെ വിശദാംശങ്ങളും, രജിസ്ട്രേഷനും 3310/- രൂപ ഫീസടച്ച് ഓൺലൈനായി 2023 ഏപ്രിൽ ഇരുപത്തിനാല് മുതൽ മെയ് എട്ട് വരെ നടത്താവുന്നതാണ്. 5515/- രൂപ പിഴയോടുകൂടി തീസിസ് വിശദാംശങ്ങളും രജിസ്ട്രേഷനും 2023 മെയ് ഒൻപതു മുതൽ പന്ത്രണ്ട് വരേയും ഓൺലൈനായി സമർപ്പിക്കാം.

പിഴ കൂടാതെ ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ രജിസ്ട്രേഷൻ റിപ്പോർട്ടും, ഫൈനൽ തീസിസിന്‍റെ മൂന്ന് ഹാർഡ് കോപ്പികളും മെയ് പതിനഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം സമർപ്പിച്ചിരിക്കണം. പിഴയൊടുകൂടി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ രജിസ്ട്രേഷൻ റിപ്പോർട്ടും ഫൈനൽ തീസിസിന്‍റെ മൂന്ന് ഹാർഡ് കോപ്പികളും മെയ് ഇരുപതിന്‌ വൈകീട്ട് അഞ്ച് മണിക്കകവും സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന്‍റെ സോഫ്റ്റ് കോപ്പി സർവ്വകലാശാലയിൽ സമർപ്പിക്കേണ്ട അവസാന ദിവസം മെയ് ഇരുപത്തേഴ്.