ഒ.എൻ.ജി.സിയുടെ സബ്സിഡിയറി സ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ്/ ടെക്നീഷ്യൻ അപ്രൻറീസ്ഷിപ്പ് ട്രെയിനികളാവാൻ അവസരം. ഒരു വർഷമാണ് ട്രെയിനിങ് കാലാവധി. കെമിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കൊമേഴ്സ്യൽ പ്രാക്ടീസ് എന്നിവയിലാണ് അവസരം. താല്പര്യമുള്ളവർ www.mrpl.co.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസ്സിലാക്കി ഇത് വെബ്സൈറ്റിലെ ലിങ്ക് വഴി വേണം അപേക്ഷിക്കാൻ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 17.

Home VACANCIES