സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടപ്പിലാക്കുന്ന പദ്ധതിയായ സുരക്ഷയില്‍ ഔട്ട് റീച്ച് വര്‍ക്കറുടെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു.  യോഗ്യത പ്ലസ്ടു.  ശമ്പളം: 7500+യാത്രാ ബത്തയായി 975 രൂപയും ലഭിക്കും.  യോഗ്യരായവര്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മെയ് ഒമ്പതിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ചോല സുരക്ഷ ഓഫീസില്‍ ഹാജരാകണം.  ഇരിട്ടി മേഖലയിലുള്ള സ്ത്രീകള്‍ക്ക് മുന്‍ഗണന.  ഫോണ്‍: 0497 2734571.