ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിനായി അഭിമുഖം നടത്തുന്നു.  അസിസ്റ്റന്റ് പ്രൊഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇലക്‌ട്രോണിക്‌സ് തസ്തികകളിലേക്ക് മെയ് 20 ന് രാവിലെ 10 മണിക്കും കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് ഉച്ചക്ക് 12 മണിക്കും അസിസ്റ്റന്റ് പ്രൊഫസര്‍ കൊമേഴ്‌സ്, അസിസ്റ്റന്റ് പ്രൊഫസര്‍ മാത്ത്മാറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി തസ്തികകളിലേക്ക് 21 ന് രാവിലെ 10 മണിക്കുമാണ് കൂടിക്കാഴ്ച.  താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം ഹാജരാകണം.  ഫോണ്‍: 0497 2877600.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!