തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സാഹിത്യവിഭാഗത്തിൽ (സംസ്കൃതം സ്പെഷ്യൽ) ഗസ്റ്റ് ലക്ചററിന്റെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. . കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.മേയ് 31ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖം നടത്തും.

Home VACANCIES