ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയുടെ കണ്ണൂര്‍ സെന്ററില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  മറ്റ് ഐ ഐ എച്ച് ടികളില്‍ നിന്നും ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ടെക്‌നോളജി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഐ ഐ എച്ച് ടി കണ്ണൂര്‍-ബാലരാമപുരം സെന്ററുകളില്‍ നിന്നും ഡിപ്ലോമ ഇന്‍ ഫാബ്രിക് ഫോമിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഹാന്റ്‌ലൂം ഉല്‍പാദനം/ക്വാളിറ്റി കണ്‍ട്രോള്‍ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക്  മുന്‍ഗണന ലഭിക്കും.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം നേരിട്ടോ തപാല്‍ വഴിയോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, കിഴുന്ന പി ഒ, തോട്ടട, കണ്ണൂര്‍ 670 007 എന്ന വിലാസത്തില്‍ ജൂണ്‍ 15 ന് മുമ്പ് അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ www.iihtkannur.ac.in ല്‍ ലഭിക്കും.   ഇ മെയില്‍: [email protected]. ഫോണ്‍: 0497 2835390.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!