Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

ഗവേഷണ കുതുകികളായവര്‍ക്ക് ഏറ്റവും ഇണങ്ങുന്ന ഒന്നാണ് ജിനോമിക്സ് പഠനം. ഒരു കാലത്തെ ജനറ്റിക്സ് എഞ്ചിനിയറിങ്ങിന്‍റെ പരിഷ്കരിച്ച രൂപമാണ് ഈ പഠന ശാഖ. ജീവശാസ്ത്രത്തിലെ ഏറ്റവും ആകര്‍ഷകമായ ഒരു പഠന ശാഖയാണിതെന്ന് പറയാം.

എന്താണ് പഠിക്കുവാനുള്ളത്

ജീനുകളെ വേര്‍തിരിക്കല്‍, തരം തിരിക്കല്‍, സൂക്ഷ്മാണു നിരീക്ഷണം, ഡി എന്‍ എ പരിശോധന തുടങ്ങിയവയൊക്കെ ഇവിടെ പഠന വിഷയങ്ങളാണ്. മോളിക്യുലാര്‍ സയന്‍സും, പ്രോട്ടോമിറ്റ്സും, ബയോഇന്‍ഫോര്‍മാര്റിക്സും, സെല്‍ ബയോളജിയുമെല്ലാം ചേര്‍ന്ന ഒരു ഇന്‍റര്‍ ഡിസിപ്ലിനറി പഠന ശാഖയാണിത്.

ഗവേഷണ, ജോലി സാധ്യതകള്‍ എവിടെയെല്ലാം

ഫോറന്‍സിക് ഗവേഷണം, രോഗപ്രതിരോധം, ഫാര്‍മസി എന്നീ മേഖലകളിലെല്ലാം തന്നെ ജിനോമിക് സയന്‍റിസ്റ്റുകളെ ആവശ്യമുണ്ടിന്ന്. സി എസ് ഐ ആര്‍ ഗവേഷണ കേന്ദ്രങ്ങള്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസേര്‍ച്ച്, ബ്രയിന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെല്ലുലാര്‍ ആന്‍റ് മോളിക്യുലാര്‍ ബയോളജി തുടങ്ങി രാജ്യത്തിനകത്തെ നിരവധി കേന്ദ്രങ്ങളില്‍ ഗവേഷണം നടത്താമിന്ന്. സര്‍വകലാശാലകളിലും ഗവേഷണ സൌകര്യമിന്നുണ്ട്.

എങ്ങനെ പഠിക്കാം

ബി എസ് സി സൂവോളജി, ബോട്ടണി, ബയോകെമിസ്ട്രി, ജെനറ്റിക്സ്, കെമിസ്ട്രി, ബയോടെക്നോളജി എന്നിവ കഴിഞ്ഞവര്‍ക്ക് ജിനോസിക്സില്‍ എം എസ് സിക്ക് ചേരാം. തുടര്‍ന്ന് ഗവേഷണവും നടത്താം.

എവിടെ പഠിക്കാം

1. കേരളത്തിലെ കാസര്‍കോടിലുള്ള കേന്ദ്ര സര്‍വ്വകലാശാലയില്‍ എം എസ് സിക്ക് ചേരാം (http://cukerala.ac.in). എന്‍ട്രന്‍സ് ഉണ്ടാവും.
2. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍ Integrated M.Sc-Ph.D കോഴ്സുണ്ട്. (http://mkuniversity.org)
3. ജിവാലി യൂണിവേഴ്സിറ്റി ഗ്വാളിയാര്‍ (http://www.jiwaji.edu)
4. മൈസൂര്‍ യൂണിവേഴ്സിറ്റിയുടെ സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ ജെനറ്റിക്സ് (http://www.chg.res.in)
5. CSIR-Institute of Genomics and Integrative Biology, Delhi (https://www.igib.res.in/)
6. കര്‍പ്പാഗം യൂണിവേഴ്സിറ്റി കോയമ്പത്തൂര്‍ (http://www.karpagamuniversity.edu.in)
7. കുരുക്ഷേത്ര യൂണിവേഴ്സിറ്റി ഹരിയാന (http://www.kuk.ac.in/)
8. ഇന്‍സ്റ്റിറ്റ്യൂട്ട് ജെനറ്റിക് മെഡിസിന്‍ ആന്‍റ് ജിനോമിക് സയന്‍സ്, കൊല്‍ക്കത്ത (http://www.igmgs-india.com/)
9. മഹര്‍ഷി ദയാനന്ദ് യൂണിവേഴ്സിറ്റി ഹരിയാന (http://www.mdurohtak.ac.in/)

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!