Munavira Vakayil
Munavira Vakayil
Sub Editor, NowNext

“ഞാൻ ഒരു സംഘടിത രാഷ്ട്രീയ പാർട്ടി അംഗമല്ല, പക്ഷെ ഞാനൊരു ജനാധിപത്യവാദിയാണ്”. വിൽ റോജേഴ്‌സിന്റെ വരികളാണിത്.

ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന ഓരോരുത്തരും രാഷ്ട്രീയ വാദികളാണ്.

രാഷ്ട്രവും രാഷ്ട്രീയവുമെല്ലാം ജനങ്ങൾക്ക് വേണ്ടിയുള്ളതാവുമ്പോൾ രാഷ്ട്രീയത്തെ കുറിച്ച് ശാസ്ത്രീയമായും അല്ലാതെയുമുള്ള അറിവ് നിർബന്ധമാണ്.

രാഷ്ട്രീയശാസ്ത്രം ദേശീയമോ അന്തർദേശീയമോ ആയ രാഷ്ട്രീയത്തിന്റെ വിവിധ വശങ്ങളെ കുറിച്ചുള്ള പഠനമാണ്. സാമൂഹിക ശാസ്ത്രത്തിലെ അംഗീകൃത ശാഖയാണിത്. രാജ്യത്തെ രാഷ്ട്രീയ സംവിധാനം, രാഷ്ട്രീയ സ്വഭാവം, രാഷ്ട്രീയ മാറ്റങ്ങൾ തുടങ്ങി രാജ്യത്തെ എല്ലാ രാഷ്ട്രീയ രൂപങ്ങളും പൊളിറ്റിക്കൽ സയൻസ് പഠനത്തിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര രാഷ്ട്രീയം, പൊതുകാര്യങ്ങൾ, അന്താരാഷ്ട്ര ബന്ധങ്ങൾ, വിദേശ നയങ്ങൾ, പൊതുഭരണം, നയങ്ങൾ, സർക്കാർ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിപുലമായ പഠനമാണിത്.

ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ ശാസ്ത്ര സാഹചര്യം വളരെ നല്ലതാണ്. 75 ശതമാനം രാഷ്ട്രീയ ശാസ്ത്രജ്ഞരും യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ജോലി ചെയ്യുന്നു. അവർ കോളേജിൽ ചരിത്രം, സാമ്പത്തികശാസ്ത്രം മുതലായ വിവിധ വിഷയങ്ങളുടെ ഗവേഷണത്തിലും ജോലി ചെയ്യുന്നു. സർക്കാർ ഏജൻസികളിൽ ജോലികളും ലഭിക്കും. മറ്റു ചിലർ സ്റ്റാഫ് അംഗങ്ങൾ അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികളും തൊഴിലാളി യൂണിയനുകളും സ്വകാര്യ കമ്പനികളും റേഡിയോ, പത്രങ്ങൾ, പൗര സംഘടനകൾ, ടെലിവിഷൻ സ്റ്റേഷനുകൾ, മാസികകൾ എന്നിവയുടെ സെക്രട്ടറിമാർ ആയും, പബ്ലിക് റിലേഷൻസ്, സോഷ്യൽ മാനേജ്‌മന്റ് സ്ഥാപനങ്ങൾ, തൊഴിൽ മാനദണ്ഡങ്ങൾ, രാഷ്ട്രീയ ആശയ വിനിമയങ്ങൾ തുടങ്ങി രസകരവും ലാഭകരവുമായ മറ്റു ജോലികളിലൂടെയും പ്രവർത്തിക്കുന്നു.

താല്പര്യത്തോടെ പഠിക്കുന്നവർക്ക് രാഷ്ട്രീയ ശാസ്ത്ര വിദ്യഭ്യാസത്തിലൂടെ മുന്നേറാം.
ബിരുദമായും ബിരുദാനന്തര ബിരുദമായും ഡോക്ടറൽ കോഴ്‌സുകളായെല്ലാം ഇത്‌ പഠിക്കാവുന്നതാണ്.

ബിരുദ കോഴ്‌സുകള്‍
  • Bachelor of Arts Honors in Political Science
  • Bachelor of Arts in Political Science
  • Bachelor of Arts in Politics
ബിരുദാനന്തര കോഴ്‌സുകള്‍
  • Master of Arts in International Relations and Political Science
  • Master of Arts in Political Science and Public Administration
  • Master of Arts in Political Science
  • Master of Arts in Politics
  • Master of Arts in Public Policy
  • Master of Philosophy in International Politics
  • Master of Philosophy in International Relations and Political Science
  • Master of Philosophy in Political Science
  • Master of Philosophy in Politics
ഡോക്ടറൽ കോഴ്‌സുകള്‍
  • Doctor of Philosophy in International Politics
  • Doctor of Philosophy in Political Science
  • Doctor of Philosophy in Politics

ഇനി പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കാന്‍, അല്ലെങ്കില്‍ ആ കോഴ്‌സുകള്‍ ലഭ്യമായ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളാണ് പറയുന്നത്.

ഇന്ത്യയിലെ പ്രമുഖ കോളേജുകള്‍
  1. Government Women’s college, Orissa
  2. Government P.D. Commerce and Arts College, Chhattisgarh
  3. Government Brennan College, Orissa
  4. Government College Kottayam, Kerala
  5. Government College, Orissa
  6. Delhi college of Arts and commerce, New Delhi
  7. Fergusson College, Pune
  8. Garden City College, Bangalore
  9. St. Xavier’s college, Kolkata
  10. St. Xavier’s college, Mumbai

ജനാധിപത്യമുള്ളിടത്തോളം കാലം ഈ പഠനത്തിന്റെ സാധ്യതകള്‍ക്ക് കോട്ടം തട്ടുമെന്ന ആശങ്കയില്ലാതെ, ലോകത്തിന്റെ രാഷ്ട്രീയ ചിന്തകളെ വീക്ഷിക്കുകയും പൊതു ചിന്താധാരണയോടെ ഭാവിയില്‍ ഉയരങ്ങളിലെത്തുകയും ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!