മിനി രത്ന കമ്പനിയായ സെൻട്രൽ കോൾഫീൽഡ്‌സ് ലിമിറ്റഡിൽ അപ്രന്റീസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ ക്കാർക്കാണ് അവസരം. ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, മെക്കാനിക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, മെഷീനിസ്റ്റ്, ടർണർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ അപ്രന്റീസ്ഷിപ്പ് പോർട്ടലായ www.apprenticeship.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15.

Home VACANCIES