തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 25ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം അഞ്ച്. നിയമന കാലാവധി ഒരു വർഷം. വിദ്യാഭ്യാസ യോഗ്യത: എം.ഡി. ജനറൽ മെഡിസിൻ, റ്റി.സി.എം.സി രജിസ്‌ട്രേഷൻ. പ്രതിമാസ വേതനം 50,000 രൂപ. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പ്രിൻസിപ്പാലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Leave a Reply