കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലെ 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ തസ്തികയിൽ 3 ഒഴിവുകളും അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 32 ഒഴിവുകളും അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ 17 ഒഴിവുകളുമാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാഫീസ്, ശമ്പളം, യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25.

Home VACANCIES