നമ്മൾ എല്ലാവരും തന്നെ ബെഡ്ഷീറ്റുകൾ ഉപയോഗിക്കുന്നവരാണ്. ഭംഗിയേറിയതും വലുപ്പമേറിയതും മാർദ്ദവവുമുള്ളതുമായ ബെഡ്ഷീറ്റുകളാണ് നാം എപ്പോഴും വാങ്ങാറുള്ളത്. എന്നാൽ ഈ ഘടകങ്ങൾക്ക് പുറമെ നമ്മൾ ഉറപ്പായും ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ത്രെഡ് കൗണ്ട് എന്ന ഘടകം. മൃദുവും ഉയർന്ന നിലവാരമുള്ളതുമായ ബെഡ്ഷീറ്റുകൾക്ക് ഒരു അളവുകോലായി ഉയർന്ന ത്രെഡ് കൗണ്ട് ഉയർത്തിക്കാട്ടുന്നത് പലപ്പോളും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും. ഒരു ഉപഭോക്താവെന്ന നിലയിൽ ത്രെഡ് കൗണ്ടിനെ കുറിച്ചു കൂടുതൽ അറിയാം.

ലളിതമായി പറഞ്ഞാൽ ത്രെഡ് കൗണ്ട് എന്നത് ഒരു ബെഡ്ഷീറ്റിന്റെ തുണിയുടെ ഓരോ ചതുരശ്ര ഇഞ്ചിലുമുള്ള ത്രെഡുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. ത്രെഡ് കൗണ്ടുകളുടെ മതിയായ എണ്ണം നിങ്ങളുടെ ബെഡ്ഷീറ്റ് നന്നായി നെയ്തിട്ടുണ്ടെന്നും പതിവായുള്ള ഉപയോഗത്തിൽ ഗുണനിലവാരവും ഉറപ്പു വരുത്തുന്നു. ബെഡ്ഷീറ്റുകൾക്ക് അനുയോജ്യമായ ത്രെഡ് കൗണ്ട് 180-300 വരെയാണ്. ആഡംബര ബെഡ് ലിനൻ തുണികൾക്ക് ഇത് 300 മുതൽ 500 വരെയാവാം. അതിനുമപ്പുറമുള്ള ഉയർന്ന ത്രെഡ് കൗണ്ട് ബെഡ്ഷീറ്റിനു കൂടുതൽ മൃദുത്വം നൽകിയേക്കാം.

ഇതൊക്കെയാണെങ്കിലും നിരവധി ബെഡ്ഷീറ്റുകൾ അവയുടെ ത്രെഡ് കൗണ്ട് 1,000 ആണെന്ന് അവകാശപ്പെട്ട് വിപണനം ചെയ്യുന്നുണ്ട്. മിക്കപ്പോഴും അതൊരു കച്ചവട തന്ത്രം മാത്രമാണ്. 1,000 ത്രെഡ് കൗണ്ട് എന്നവകാശപ്പെടുന്ന ബെഡ്ഷീറ്റുകൾ ഒരു യഥാർത്ഥ ബ്രാൻഡിൽ നിന്നാണ് വരുന്നതെങ്കിൽ അത് ചിലപ്പോൾ ശരിയാവാനുള്ള സാധ്യതയുണ്ടെങ്കിലും 300 മുതൽ 500 വരെ ത്രെഡ് കൗണ്ട് ഉള്ള ബെഡ്ഷീറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അത് മികച്ച അനുഭവമോ ഈടോ നൽകാൻ സാധ്യതയില്ല. അത്തരത്തിലുള്ള സന്ദർഭത്തിൽ ത്രെഡ് എണ്ണത്തിൽ ശ്രെദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ഉപയോഗിച്ചിരിക്കുന്ന പരുത്തിയുടെ തരവും പ്ലൈയും മറ്റു ഘടകങ്ങളും കൂടി ആ സന്ദർഭത്തിൽ പരിഗണിക്കേണ്ടതുണ്ട്.

എല്ലാ ഗുണമേന്മയുള്ള ബെഡ് ലിനൻ തുണികളെയും പോലെ നിങ്ങളുടെ ബെഡ്ഷീറ്റുകൾക്കും അവയുടെ ത്രെഡ് കൗണ്ട് നോക്കാതെ തന്നെ മൃദുലമായ പരിചരണം അനിവാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!