പോളിടെക്നിക്ക് മേഖലയിൽ ഇതാദ്യമായി നടന്ന ഹാക്കത്തോൺ പോളിഹാക്ക് 2020 (Poly Hack 2020) രാജ്യത്തിനുതന്നെ മാതൃകാപരമാണെന്ന് ദേശീയ ഇന്നോവേഷൻ കൗൺസിൽ ഡയറക്ടർ ഡോ. മോഹിത് ഗാംഭീർ പറഞ്ഞു. സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റ കീഴിലുള്ള കേരളത്തിലെ പോളിടെക്‌നിക്‌ കോളജുകളിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കായ് ഗവൺമെന്റിന്റെ വിവിധ ഏജൻസികൾ ചേർന്ന് തൃശ്ശൂർ എറണാകുളത്തപ്പൻ കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് മാനേജ്മെന്റിൽ കഴിഞ്ഞ 2 ദിവസമായി സംഘടിപ്പിക്കപ്പെട്ട പോളി ഹാക്ക് 2020 എന്ന ഹാക്കത്തോൺ മത്സരത്തിൽ വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോളേജ് ചെയർമാൻ സോജൻ വി അവറാച്ചൻ അധ്യക്ഷത വഹിച്ചു. കേരള ഗവണ്മെന്റ് സി-ആപ്റ്റ് മാനേജിങ് ഡയറക്ടർ പ്രൊഫസർ, ഡോക്ടർ, എം അബ്‌ദുൾ റഹ്മാൻ സമാപന സന്ദേശം നല്കി. സാഗി സംസ്ഥാന നോഡൽ ഓഫീസർ ഡോ. അബ്‌ദുൾ ജബാർ അഹമദ് ഹാക്കത്തോൺ പ്രോഗ്രാമിനെ വിലയിരുത്തി സംസാരിക്കുകയും സമ്മാനങ്ങൾ പ്രഖ്യാപിക്കുകയുംചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. നിർമൽ രാജയും ചടങ്ങിൽ സംബന്ധിച്ചു. സോഷ്യൽ റിസർച്ച് സൊസൈറ്റി ചെയർമാൻ ഡോ. നിസാം റഹ്മാൻ സ്വാഗതവും പോളി ഹാക്ക് ഓർഗനൈസിങ് സെക്രട്ടറി രവി മോഹൻ നന്ദിയും പറഞ്ഞു.

Poly Hack 2020 Team Students

കേരളത്തിലെ വിവിധ പോളിടെക്നിക്ക് കോളജുകളിൽ നിന്നായി ആയിരത്തോളം ടീമുകൾ സമർപ്പിച്ച വിവിധ ആശയങ്ങളിൽനിന്ന് വിദഗ്ത ജൂറി തിരഞ്ഞെടുത്ത നൂറു ടീമുകളാണ്‌ അഞ്ചു വിഭാഗങ്ങളിൽ ആയി ഹാക്കത്തോൺ മത്സരത്തിൽ മാറ്റുരച്ചത്.

പോളിടെക്‌നിക്‌ വിദ്യാർത്ഥികളുടെ നൂതനവും സാങ്കേതികവും ആയ ഐഡിയകളും അവതരണങ്ങളും ഹാക്കത്തോണിൽ വൻ ശ്രദ്ധ ആകർഷിച്ചു. സമൂഹത്തിൽ അവശ നിലയിലുള്ള ഭിന്നശേഷിക്കാരെ സഹായിക്കാൻ ആയി വിലകുറഞ്ഞ രീതിയിൽ ഉള്ള നൂതന ഉപകരണങ്ങളും ചലനശേഷി ഇല്ലാത്തവർക്ക് ശബ്‌ദംകൊണ്ട് ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിയന്ത്രിക്കാനുള്ള സംവിധാനം, കുറഞ്ഞ ചെലവിൽ വീട് നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ, മാലിന്യങ്ങൾ റെക്സിനുമായി കലർത്തിയുള്ള ബണ്ടു നിർമാണം, വെള്ളപ്പൊക്കത്തിൽ നിന്നു ധാന്യങ്ങൾ സംരക്ഷിക്കാനുള്ള ചിലവ് കുറഞ്ഞ സംവിധാനം, സ്ത്രീ സംരക്ഷണത്തിനുള്ള ഇലക്ട്രോണിക് സംവിധാനം, ദൈനംദിനജീവിതവും സാധാരണക്കാരനുമായി ബന്ധപെട്ട വിവിധ മൊബൈൽ ആപ്പ്ളിക്കേഷനുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ഥമായ ഉത്പന്നങ്ങൾ ആയിരുന്നു വിദ്യാർത്ഥികളുടെ സൃഷ്ടികൾ.

Winners Poly Hack

പോളിഹാക്ക് 2020 വിജയികൾ

ക്ലസ്റ്റർ 1 :

  1. ഗവണ്മെന്റ് വുമൺസ് പോളിടെക്നിക്ക് കോളജ്, തൃശ്ശൂർ
  2. വുമൺസ് പോളിടെക്നിക്ക് കോളജ്, എറണാകുളം
  3. ഗവണ്മെന്റ് പോളിടെക്നിക്ക് കോളജ്, കോട്ടയം

ക്ലസ്റ്റർ 2:

  1. SCMS കോളജ് ഓഫ് പോളിടെക്നിക്ക്സ്, പെരുമ്പാവൂർ
  2. ഗവണ്മെന്റ് പോളിടെക്നിക്ക് കോളജ്, പുനലൂർ
  3. മലബാർ പോളിടെക്നിക്ക് കോളജ്, ചേർപ്പുളശ്ശേരി

ക്ലസ്റ്റർ 3:

  1. ഗവണ്മെന്റ് പോളിടെക്നിക്ക് കോളജ്, പാലക്കാട്
  2. ഗവണ്മെന്റ് പോളിടെക്നിക്ക് കോളജ്, പാലക്കാട്
  3. ഗവണ്മെന്റ് പോളിടെക്നിക്ക് കോളജ്, പാലക്കാട്

ക്ലസ്റ്റർ 4:

  1. HHM JDT ഇസ്ളാം പോളിടെക്നിക്ക് കോളജ്, കോഴിക്കോട്
  2. SSM പോളിടെക്നിക്ക് കോളജ്, തിരൂർ
  3. ഗവണ്മെന്റ് പോളിടെക്നിക്ക് കോളജ്, മേപ്പടി

ക്ലസ്റ്റർ 5:

  1. ഗവണ്മെന്റ് പോളിടെക്നിക്ക് കോളജ്, പെരുമ്പാവൂർ
  2. ഗവണ്മെന്റ് വുമൺസ് പോളിടെക്നിക്ക് കോളജ് കൈമനം, തിരുവനംതപുരം
  3. AKNM ഗവണ്മെന്റ് പോളിടെക്നിക്ക് കോളജ് തിരൂരങ്ങാടി , ചേളാരി

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!