തൃശൂർ വ്യാവസായിക ട്രിബ്യൂണൽ കോടതി കാര്യാലയത്തിലേക്ക് ഡിജിറ്റൽ ജോലികൾക്കായി ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഐടി/കമ്പ്യൂട്ടർ സയൻസിൽ ബിടെക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ ആണ് യോഗ്യത. ഓഫീസ് ഓട്ടോമേഷനിലോ ഡിജിറ്റലൈസേഷനിലോ പരിചയമുള്ളവർക്ക് മുൻഗണന. 21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ഫോട്ടോ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവയുടെ പകർപ്പ് സഹിതമുളള അപേക്ഷ ഇമെയിൽ മുഖേനയോ പോസ്റ്റ് വഴിയോ സെപ്റ്റംബർ 16ന് വൈകീട്ട് 3 മണിക്ക് മുൻപ് നൽകണം. തെരഞ്ഞെടുക്കപ്പെടുന്നവർ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ആൻഡ് എംപ്ലോയീസ് ഇൻഷുറൻസ് കോടതി ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഇ-മെയിൽ: [email protected]. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2360699.

Leave a Reply