ജൂണില്‍ നടത്താനിരുന്ന അവസാന വര്‍ഷ പരീക്ഷ കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) മാറ്റിവെച്ചു.  ജൂണ്‍ ഒന്നാം തീയതിയാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. സ്ഥിതിഗതികള്‍ പൂര്‍വ സ്ഥിതിയിലായ ശേഷം പുതുക്കിയ തീയതികള്‍ പ്രഖ്യാപിക്കുമെന്നും, പരീക്ഷ നടക്കുന്നതിന് 15 ദിവസം മുന്‍പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നും ഇഗ്നോ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ നാഗേശ്വര റാവു പറഞ്ഞു. www.ignou.ac.in എന്ന സര്‍വകലാശാല  വെബ്‌സൈറ്റ് വഴി എല്ലാ വിവരങ്ങളും  വിദ്യാര്‍ത്ഥികള്‍ക്ക്ലഭിക്കും.

Leave a Reply