നാഷനൽ ആയുഷ് മിഷൻ പദ്ധതി പ്രകാരം തൃശൂർ പുത്തൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് വെൽനെസ് സെന്ററിൽ യോഗ ഡെമോൺസ്‌ട്രേറ്റർ/ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത: ബിഎൻവൈഎസ്/എംഎസ്‌സി യോഗ/എംഫിൽ യോഗ/ഒരു വർഷത്തെ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്‌സ്/ഒരു വർഷത്തെ പി.ജി. ഡിപ്ലോമ യോഗ കോഴ്‌സ്. നവംബർ 19, 20 തീയതികളിൽ പൂത്തോൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ കൂടിക്കാഴ്ച നടത്തും. യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. 0487-2366643, 9605111896 നമ്പരിൽ രജിസ്റ്റർ ചെയ്യുക. 

LEAVE A REPLY

Please enter your comment!
Please enter your name here