ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അധ്യയന പ്രവര്‍ത്തനങ്ങള്‍ വൈകി ആരംഭിക്കേണ്ട സാഹചര്യത്തില്‍, അടുത്ത അധ്യയന വര്‍ഷം (2020-21) സ്‌കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. വിദ്യാര്‍ഥികളുമായുള്ള ലൈവ് വെബിനാറിലാണ്  മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ വിഷമകരമായ സാഹചര്യത്തില്‍ കുട്ടികള്‍ക്കുമേല്‍ രക്ഷിതാക്കള്‍ അമിത സമ്മര്‍ദം ചെലുത്തരുതെന്നും മന്ത്രി നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍വഴി പഠനത്തില്‍ ഏര്‍പ്പെടാമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply