ലോക്ക്ഡൗണ്‍ കാരണം നടക്കാതെ പോയ പത്ത്പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകള്‍ മെയ് 21-നും 29-നും ഇടക്ക് പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13-ന് ആരംഭിക്കും. പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്കായി ജൂണ്‍ 1 മുതല്‍ പ്രത്യേക പഠന പരിപാടി വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും. കൂടാതെ വെബ് വഴിയും മൊബൈല്‍വഴിയും ഈ ക്ലാസുകള്‍ ലഭ്യമാക്കും. ഇത്തരം സൗകര്യങ്ങളൊന്നുമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!