സുരക്ഷിത രക്തത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് എല്ലാ വർഷവും ജൂൺ 14 നു ലോകാരോഗ്യ സംഘടന ലോക രക്തദാന ദിനമായി ആചരിക്കുന്നു. ആരോഗ്യമേഖലയിൽ രക്തദാനത്തിനുള്ള പ്രാധാന്യവും സുരക്ഷിതമായ രക്തദാനം നടത്തേണ്ടുന്നതിന്റെ ആവശ്യകതയും ലോകമെമ്പാടും അവബോധം നടത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ലോകാരോഗ്യ സംഘടനാ 2004 മുതൽ രക്തദാന ദിനാചരണം നടത്തി വരുന്നത്.

വികസിത രാജ്യങ്ങളിൽ സുരക്ഷിതമായ രക്തദാനവും സുരക്ഷിത രക്തവുമെല്ലാം ആരോഗ്യ മേഖലയിലെ സാധാരണ സംഭവങ്ങളായി നിലകൊള്ളുമ്പോഴും ലോകഭൂപടത്തിന്റെ ഭൂരിഭാഗം വരുന്ന വികസ്വര രാജ്യങ്ങളിലെല്ലാം നേരെ മറിച്ചാണ് അവസ്ഥ എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തെ 46% ശതമാനത്തോളം വരുന്ന സമ്പന്ന രാജ്യങ്ങളിലെ സുരക്ഷിത രക്തശേഖരം ലോക ജനസംഖ്യയുടെ 16% നു മാത്രമാണ് പ്രാപ്യമായിട്ടുള്ളത്.

Blood Donor Day Post by NowNext

മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതക്കുറവും ടെസ്റ്റുകളിലെ അശ്രദ്ധയും അവബോധമില്ലായ്മയും മൂലം ബാക്കി വരുന്ന ഭൂരിഭാഗം ലോക ജനതയ്ക്കും സുരക്ഷിതമായ രക്തം എന്നത് ബാലികേറാമലയാണ്. ഇത്തരമൊരു ആഗോള ആരോഗ്യ പ്രതിസന്ധിയെ മറികടക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളുടെ ഭാഗമാണ് ലോക രക്തദാന ദിനം.സുരക്ഷിത രക്തത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, ലോകമെമ്പാടുമുള്ള സന്നദ്ധ രക്തദാതാക്കളെ ആദരിക്കുക എന്നിവയാണ് WHO ഉന്നം വെക്കുന്നത്.

ഈ വർഷത്തെ ലോക രക്തദാന ദിന ക്യാമ്പയ്‌നിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യങ്ങൾ ഇവയൊക്കെയാണ്:

  • രക്തദാനം ചെയ്യാൻ സന്നദ്ധരായി മുന്നോട്ട് വരുന്ന മുഴുവൻ പേരെയും ആദരിക്കുക, ആഘോഷിക്കുക.
  • ലോകത്തു എവിടേയും ഏതു സമയത്തും അടിയന്തിര സാഹചര്യങ്ങളിൽ സുരക്ഷിത രക്തലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള അവബോധം സൃഷ്ടിക്കുക.
  • ഫലപ്രദമായ ആരോഗ്യ സംരക്ഷണവും ലോകാരോഗ്യ സുരക്ഷയും നിലനിർത്താൻ സുരക്ഷിത രക്തനിവേശനനത്തിനുള്ള പങ്ക് തെളിയിക്കുക.
  • പ്രാദേശിക, ദേശീയ, ആഗോള തലങ്ങളിൽ രക്തദാനവുമായി ബന്ധപ്പെട്ടു സർക്കാർ-സർക്കാരിതര സംഘടനകൾ നടത്തുന്ന പരിപാടികളെ ശക്തിപ്പെടുത്തുക, അവയുമായി അണിനിരന്നു കൊണ്ട് പിന്തുണ നൽകുക.

വായിക്കാം: ബ്ലഡ് ബാങ്ക് ടെക്നോളജി

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!