2022-23 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് 10.08.2022 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റിന് ശേഷം വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്.

പി.ജി രണ്ടാം അലോട്ട്മെന്റിന് ശേഷം താത്കാലിക പ്രവേശനം നേടിയ  വിദ്യാർത്ഥികൾ  മൂന്നാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷനുകളിലേക്ക് മാറിയിട്ടില്ലെങ്കിൽ അതത് കോളേജുകളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്. കൂടാതെ, മൂന്നാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചവർ, ഹയർ ഓപ്ഷൻ ലഭിച്ച കോളേജിൽ നിർബന്ധമായും സ്ഥിരപ്രവേശനം നേടേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ചതിന് ശേഷം, കോളേജുകളിൽ പ്രവേശനം നേടാത്തവർ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here