സംസ്ഥാന സര്‍ക്കാര്‍ യുവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്നീഷ്യന്‍  കോഴ്സിലേക്ക്  അപേക്ഷ  ക്ഷണിച്ചു. ആറ് മാസമാണ്  കാലാവധി. പ്ലസ്ടുവാണ് യോഗ്യത. ജില്ലയില്‍ നിന്നും 18 -നും 30- നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ യുവതീ-യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീ വഴി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ – മലപ്പുറം ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലന ശേഷം ജെഎസ്എസ് വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും.  അവസാന തീയ്യതി മാര്‍ച്ച് 31.  കൂടുതല്‍ വിവരങ്ങള്‍ക്ക്   9446397624, 9020643160

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!