കേരള സ്റ്റാർട്ടപ് മിഷൻ നടത്തുന്ന എക്സ്ആർ ലേണിങ്‌ പാത്ത് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സ്റ്റൻഡഡ് റിയാലിറ്റി (എക്സ്ആർ) ഉപയോഗിച്ചുള്ള നൂതന സാങ്കേതികവിദ്യാധിഷ്ഠിത തൊഴിൽമേഖലയിലേക്ക് പ്രവേശിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ്‌ ലക്ഷ്യം.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഐസിടി അക്കാദമിയുടെയും യൂണിറ്റി ടെക്നോളജിയുടേയും സഹകരണത്തോടെയുള്ള കോഴ്സിലേക്ക് സർവകലാശാല വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഗെയിം ഡവലപ്മെന്റ്‌ ഫൗണ്ടേഷൻ, എക്സ്ആർ ഡവലപ്മെന്റ്‌ വിഭാഗങ്ങളടങ്ങുന്നതാണ്‌ കോഴ്‌സ്‌. രാജ്യമെമ്പാടുമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കോഴ്സിൽ ലൈവ് സെഷനുകളും സ്വയംപഠന രീതികളുമുണ്ട്. യൂണിറ്റിയുടെ സഹകരണത്തിലുള്ള സർട്ടിഫിക്കേഷൻ പരീക്ഷയുമുണ്ടായിരിക്കും.

കോഴ്സ് സെപ്തംബർ 14 ന് ആരംഭിക്കും. വിശദവിവരങ്ങൾക്ക് https://unitycoe.futuretechnologieslab.com/course/

Leave a Reply