കേരള സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട് മെന്റിൽ “Vulnerability and Adaptive Capacity: A study of 2018 floods in Kerala” എന്ന വിഷയത്തിൽ നടക്കുന്ന ഒരു പ്രധാന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പദ്ധതിയുടെ കാലാവധി തുടക്കത്തിൽ ഒരു വർഷമാണ്. അപേക്ഷകർക്ക് ഏതെങ്കിലും സോഷ്യൽ സയൻസ് വിഭാഗത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ഗവേഷണ പരിചയവും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. ദുരന്തനിവാരണത്തിൽ പി.ജി ഉള്ളവർക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ബയോ ഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും [email protected] എന്ന വിലാസത്തിൽ മെയിൽ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2020 സെപ്റ്റംബർ 20 ആണ്.

Leave a Reply