കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
യു.ജി.സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം നടത്തുക. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ ശരിപകർപ്പുകളും സഹിതം 29ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. അഭിമുഖത്തിന് എത്തുന്നവർ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഹാജരാക്കണം.

Leave a Reply