ഹൈദരാബാദിലെ ഡോക്ടർ എ പി ജെ അബ്ദുൽ കലാം മിസൈൽ കോംപ്ലക്സിലുള്ള റിസർച്ച്  സെൻററിൽ 90 അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഒരു വർഷത്തെ പരിശീലനം ആയിരിക്കും. അക്കാദമിക് എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.appernticeshipindia.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5.

Leave a Reply