ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു മികച്ച വിദ്യാർത്ഥിയുടെ ലക്ഷണമാണ് എന്ന കേട്ടിട്ടില്ലേ? ചോദ്യം ചോദിക്കുവാനും ഉത്തരങ്ങൾ അന്വേഷിക്കുവാനുമുള്ള മനസ്സാണ് ഒരു വിദ്യാർത്ഥിക്ക് പ്രഥമമായി വേണ്ടത്. ചോദ്യം ചോദിക്കാനുള്ള മനസ്സ് ഒരു വിദ്യാർത്ഥിയുടെ പഠന മികവിനെ സൂചിപ്പിക്കുന്നു. പഠനവിഷയത്തിലുള്ള സംശയങ്ങൾ അധ്യാപകരോട് ചോദിക്കുവാൻ മടിക്കരുത്. അധ്യാപകർ പഠിപ്പിക്കുന്നത് അതേപടി പഠിക്കുന്ന വിദ്യാർത്ഥികളാണ് അധികവും. ചോദ്യങ്ങൾ ചോദിക്കുന്നതുവഴി കാര്യങ്ങൾ മനസ്സിലാകുന്നതിൽ കുട്ടികൾ കൂടുതൽ ശ്രദ്ധാലുക്കളാവുന്നു. കൂടുതൽ വായിക്കുന്നവർക്ക് നല്ല ചോദ്യങ്ങൾ ചോദിക്കാനാവും.
Home INSPIRE