മ്യൂസിയം എന്ന വാക്ക് മ്യൂസിയോൺ (mouseion) എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് രൂപപ്പെട്ടു വന്നിട്ടുള്ളത്. കലകളുടെയും ശാസ്ത്രങ്ങളുടെയും അധിപതിയായ മ്യൂസസ് (muses) ദേവതയുടെ ക്ഷേത്രങ്ങളായിരുന്നു ഗ്രീസിലെ മ്യൂസിയോണുകൾ. പിൽക്കാലത്ത് ഈ ക്ഷേത്രങ്ങൾ വിജ്ഞാന കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. കാലക്രമത്തിൽ വിവിധ വിജ്ഞാന ശാഖകളിൽ നിന്നുള്ള വിലപിടിച്ച വസ്തുക്കളുടെ സംരക്ഷണത്തിനും പ്രദർശനത്തിനും വേണ്ടി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് “മ്യൂസിയം” എന്ന പേര് ഉപയോഗിച്ചു തുടങ്ങി.

Leave a Reply