Munavira Vakayil
Munavira Vakayil
Sub Editor, NowNext

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ കമ്പ്യൂട്ടര്‍ സൃഷ്ടിച്ച വിപ്ലവം ചെറുതല്ല. വിപ്ലവകരമായ കമ്പ്യൂട്ടര്‍ യുഗത്തില്‍ കമ്പ്യൂട്ടർ പഠനത്തിന്റെ പ്രാധാന്യവും വളരെ വലുതാണ്. പല വിധ മേഖലയെ കേന്ദ്രീകരിച്ച് കമ്പ്യൂട്ടർ പഠനം നിർബന്ധമാവുമ്പോൾ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ പഠനത്തിന്റെ പ്രാധാന്യവും സാധ്യതയും അവസരങ്ങളുമെല്ലാം അറിയേണ്ടതുണ്ട്.

ഐ ടി മേഖലയുടെ ഭാഗമാവാൻ താല്പര്യമുള്ളവർക്ക് കമ്പ്യൂട്ടർ അപ്ലിക്കേഷൻ  ഗുണകരമായി തിരഞ്ഞെടുക്കാവുന്ന കോഴ്‌സ് ആണ്. കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ സമാന ഇതര മാർഗങ്ങളെ അപേക്ഷിച്ച്,  കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നത് പ്രൊഫഷണൽ കോഴ്‌സ് കൂടിയാണ്. ഇതിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങിന്റെ അടിസ്ഥാന ആശയങ്ങളും അതുപോലെ ലേണിങ് ആൻഡ് മാസ്റ്റർ പ്രോഗ്രാമിങ് ഭാഷകൾ, തുടങ്ങിയവ പഠനത്തിന്റെ ഭാഗമാവുന്നു.

ഇന്ത്യയിലെ ഐ ടി മേഖല ദിനം പ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അത്ര തന്നെ ഐ ടി പ്രൊഫെഷണലുകളുടെ അവസരങ്ങളും വർദ്ധിച്ച് വരുന്നുണ്ട്. അത് കൊണ്ട് തന്നെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ കോഴ്സ് പിന്തുടരുന്നവർക്ക് വിപുലമായ സാധ്യതകൾ ഉണ്ട്.

Computer Programmer, Softwear Developer, Web Designer, Database Administrator, Web/Multimedia Programmer, Softwear Consultant, Technical Writer, System Analyst തുടങ്ങിയ തൊഴിൽ തലക്കെട്ടോടെ നിരവധി തൊഴിലവസരങ്ങൾ ഈ മേഖലയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് ലഭിക്കും.

ബിരുദം, ബിരുദാനന്തര ബിരുദം, പി എച് ഡി, ഇന്റഗ്രേറ്റഡ് കോഴ്സ് ആയെല്ലാം കമ്പ്യൂട്ടർ അപ്ലിക്കേഷൻ പഠിക്കാവുന്നതാണ്. കണക്ക് ഉൾപ്പെട്ട പ്ലസ് ടു പഠനത്തിൽ 50 % മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് ബിരുദ കോഴ്സ് ആയ BCA (Bachelor of Computer Application) ചെയ്യാം. ചില കോളേജുകൾ പ്രത്യേകമായി പ്രവേശന പരീക്ഷ അടിസ്ഥാനത്തിലും, ചില കോളേജുകൾ മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശനം നൽകുന്നുണ്ട്. മൂന്ന് വർഷ കാലാവധിയുള്ള കോഴ്സ് ആണ് BCA.

ബിരുദത്തിന് ശേഷം കമ്പ്യൂട്ടർ അപ്ലിക്കേഷന്റെ ബിരുദാനന്തര ബിരുദ കോഴ്‌സ് ആയി MCA (Master of Computer Application) ചെയ്യാം. MCA രണ്ട് വർഷ കാലാവധിയുള്ള കോഴ്സ് ആണ്. ബിരുദാനന്തര ബിരുദത്തിന് ശേഷം ഫെല്ലോഷിപ്പോടെ പി എച് ഡി യും ചെയ്യാവുന്നതാണ്.

BCA, MCA രണ്ടും ചേർന്ന് ഇന്റഗ്രേറ്റഡ് കോഴ്സ് ആയും കമ്പ്യൂട്ടർ അപ്ലിക്കേഷൻ പഠിക്കാം. 5 വർഷ കാലാവധിയുള്ള കോഴ്‌സാണിത്. കണക്ക്, ഐ ടി ഉൾപ്പെട്ട പ്ലസ് ടു പഠനത്തിൽ 50 ശതമാനത്തോടെ വിജയിച്ചവർക്ക് ഇന്റഗ്രേറ്റഡ് കമ്പ്യൂട്ടർ അപ്ലിക്കേഷന് ചേരാം.

കോളേജുകൾ
  1. SRM Institute of Technology (SRMIT), Kancheepuram, Thamil Nadu
  2. Lovely Professional University (LPU) Jalandhar
  3. Vellore Institute of Technology (VIT) Vellore
  4. Chandigrah University
  5. Xavier’s Institute of Computer Application, Ahamedabad
  6. College of Engineering, Thiruvananthapuram
  7. Govt. College of Engineering, Thrissur
  8. Rajive Gandhi Institute Of Technology, Kottayam
  9. TKM College of Engineering, Kollam
  10. Mar Athanasius College of Engineering (MACE), Kothamangalam, Eranamkulam

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!