Prof. G.S. Sree Kiran
Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd

 

 

ഒരു പേരിലെന്തിരിക്കുന്നു? റോസ പുഷ്പത്തെ നിങ്ങൾ മറ്റൊരു പേരിൽ വിളിച്ചാലും, അതിന്റെ ഗന്ധം ഹൃദ്യവും മധുരതരവും ആയിരിക്കും!” – വില്യം ഷേക്സ്പിയർ, റോമിയോ ആൻഡ് ജൂലിയറ്റ്.

Head Master“- വീടിനടുത്തുള്ള മുടിവെട്ട് ശാലയുടെ (സ്റ്റൈലിൽ സലൂൺ എന്നും പറയും) പേരാണ്. ചിന്തിച്ചപ്പോൾ ഇതിലും നല്ല പേര് എവിടെ കിട്ടും?

ബാംഗ്ലൂരിൽ ഇവിടെ അടുത്ത് ഉള്ള ഡെന്റൽ ക്ലിനിക് ന്റെ പേര് സ്മൈൽ എഞ്ചിനീയറിംഗ് സെൻറർ എന്നാണ്. എത്ര നല്ല അർത്ഥവത്തായ പേര്!

CHIK shampoo എന്ന പേരു CK Ranganathan എന്ന ബിസിനസ് സംരംഭകൻ അദ്ദേഹത്തിന്റെ അച്ഛന്റെ പേരായ Chinni Krishnan ലോപിച്ചുണ്ടാക്കിയതാണ്‌. പിന്നീട്ട് അദ്ദേഹം Cavin Kare (തമിഴിൽ Cavin എന്നാൽ Beauty എന്നർത്ഥം) എന്ന കമ്പനി സ്ഥാപിച്ചപ്പോഴും അച്ഛനോടുള്ള ആദരത്തിനായി കമ്പനി പേരിൽ CK നില നിർത്തി (ചിന്നികൃഷ്ണൻ ഷാംപൂ എന്ന പേര് ആ ഉത്പന്നം വാങ്ങാൻ നമ്മളെ പ്രേരിപ്പിച്ചില്ലെങ്കിലും ചിക് ഷാംപൂ എന്ന പേര് അതിന്റെ വിപണന സാധ്യതകൾ ഉപയോഗപ്പെടുത്തി നല്ല രീതിയിൽ വിപണി പിടിച്ചെടുത്തു).

ടൈറ്റാൻ എന്ന പ്രീമിയം വാച്ച് വിപണി പിടിച്ചെടുത്തപ്പോഴാണ്, TATA സാധാരണക്കാർക്കായി Sonata by Titan എന്ന വാച്ച് ആരംഭിച്ചത്. പക്ഷെ, പിന്നീട് സംഭവിച്ചത് Titan ന്റെ വിപണി ഇടിക്കുകയും Sonata യുടെ വിപണി കൂടുകയും ചെയ്തു (എനിക്ക് കുറഞ്ഞ വിലക്ക് Titan ന്റെ പേരിലുള്ള പ്രോഡക്ട് കിട്ടുമ്പോൾ എന്തിനു കൂടുതൽ പണം മുടക്കി ടൈറ്റാൻ തന്നെ വാങ്ങണം?) അതിനു ശേഷം Sonata by Titan എന്നത് മാറ്റി Sonata by TaTa എന്നാക്കി (വാങ്ങുന്നവന്റെ ഈഗോ, പ്രൊഡക്ടിന്റെ പേരിലും ഉണ്ട് എന്ന് കമ്പനി /കൾ തിരിച്ചറിഞ്ഞു).

ബാംഗ്ലൂർ ആസ്ഥാനം ആയ USPL സ്പോർട്സ് ഇറക്കിയ പ്രശസ്തമായ ബ്രാൻഡ് ആണ് WROGN (read as Wrong). എനിക്ക് ശരി ആയി തോന്നിയത് നിനക്കും, നിനക്ക് തെറ്റായി തോന്നിയത് തെറ്റ് ആയത് ആയി എനിക്കും തോന്നണമെന്നില്ല. അതുകൊണ്ടാണ് പേരിൽ wrong തെറ്റായി എഴുതിയത്. “There is nothing WRONG in WROGN!

ഫ്രഞ്ച് കണക്‌ഷൻ (French Connection – FC) എന്ന ലോക പ്രശസ്തമായ ബ്രിട്ടീഷ് കമ്പനി, കാശു കുറവ് ഉള്ള പ്രൊഡക്ഷൻ വേണ്ടി ഹോങ്കോങ്ങിൽ ഒരു ബ്രാഞ്ച് തുടങ്ങി. ഹോങ്കോങ് ബ്രാഞ്ചിൽ നിന്നും UK ബ്രാഞ്ചിൽ നിന്നും ഉള്ള ഫാക്സ് മെസ്സേജുകൾ തരംതിരിച്ചിരുന്ന കോഡ് വാക്കുകൾ FCHK യും FCUK യും ആയിരുന്നു. പിന്നീട് ഇത് കണ്ട Trevor എന്ന പരസ്യ expert ആണ് FCUK എന്ന ബ്രാൻഡിന്റെ മാർക്കറ്റ് അവസരങ്ങളെ കുറിച്ചു കമ്പനി ഉടമ മാർക്കിനെ പറഞ്ഞു മനസ്സിലാക്കിയത്. അങ്ങനെ FCUK എന്ന ആഗോള ബ്രാൻഡ് പിറന്നു (കേൾക്കുമ്പോൾ ഒരു ടാബൂ ആണേലും, അതല്ല ഇത്).

brands
Different Brands, Image Credits: 3hundrd.com

കൺസ്യൂമർ സൈക്കോളജി നന്നായി പഠിച്ചിട്ട് തന്നെ ആണ് മൊബൈൽ കമ്പനികൾ ഇടക്ക് ഇടക്ക് PRO, PLUS, S എന്നൊക്കെ പറഞ്ഞു പുതിയ പുതിയ മോഡലുകൾ ഇറക്കുന്നത്. എഴുതാൻ ആണെങ്കിൽ ഇനിയും കുറെ ഉണ്ട്!

കെ ജി എഫ് സിനിമയിൽ നായകൻ പറഞ്ഞ പോലെ ഞാൻ സ്വയം ഒരു ബ്രാൻഡ് ആകും! നമ്മളുടെ ആദ്യത്തെ അടയാളം പേര് തന്നെ ആണ്. അത് എല്ലാ കമ്പനികൾക്കും അങ്ങനെ തന്നെ ആണ്. അങ്ങനെ എനിക്ക് ഇപ്പോഴും അസൂയ തോന്നുന്ന സ്വയം ബ്രാൻഡ് ആയ ഒരു ആൾ ആണ് ബൈജുസ്. ഇന്ന് 8 ബില്യൺ ഡോളർ വാല്യുവേഷൻ ഉള്ള ഒരേ ഒരു EduTech Company.

ഞാൻ ഒരു ദിവസം മുഴുവൻ എടുത്താണ് നമ്മുടെ CLAP – Centre for Learning and Advanced Practice എന്ന പേര് ഇട്ടത്. കുട്ടികൾക്ക് മാത്രം അല്ല, എല്ലാവർക്കും പെട്ടെന്ന് ഓർമയിൽ നിൽക്കുന്നത്, അവർ ചെയ്യുന്ന ആക്ടിവിറ്റി യുമായി ബന്ധപ്പെട്ടത്, അവരുമായി പെട്ടെന്ന് കണക്റ്റ് ചെയ്യാൻ സാധിക്കുന്നത്, ഇതൊക്കെ ആയിരുന്നു എന്റെ കാരണങ്ങൾ.

ഒരു വലിയ കമ്പനി അവരുടെ ഒരു പുതിയ പ്രോഡക്റ്റ് നു പേര് ഇടാനും അതിന്റെ മറ്റു ബ്രാൻഡ് Visualisation നുമൊക്കെയായി (തുടക്കത്തിലേ തിരഞ്ഞെടുക്കുന്നതിന് മാത്രം) ചിലവാക്കുന്നത് കുറഞ്ഞത് 25 ലക്ഷം തൊട്ടു ഒരു കോടി വരെ ഒക്കെ ആണ്. ഇപ്പോഴും ഉയർന്നു വരുന്ന നല്ലൊരു ജോലി സാധ്യതയുള്ള മേഖല കൂടി ആണ് ഇത്!

എന്തിനധികം പറയുന്നു, സ്‌കൂളുകളിൽ A ൽ ആരംഭിക്കുന്ന പേരുള്ള കുട്ടികളാണാധികവും. ക്ലാസ്സിൽ attendance വിളിക്കുമ്പോഴും എന്റെ മക്കൾ ഒന്നാമത് വേണം. അപ്പോൾ പേരിലും കാര്യമുണ്ട്, ഒരു ചെറിയ അഹങ്കാരവും!!

“ശ്രീ രാജ രാജേശ്വരി ഗുണ്ടാ സംഘം എന്ന പേരിൽ ഒരു ഗും ഇല്ലാത്ത പോലെ,
പേരിലും എന്തോ ഉണ്ട്!

Follow Prof. Sree Kiran

Leave a Reply