ലോകത്തിലെ ഏറ്റവും വലിയ പൂവാണ് റഫ്‌ളേഷ്യ അഥവാ ശവം നാറി. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരനായ സർ സ്റ്റാംഫോർഡ് റഫൽസാണ് ഈ പുഷ്പ്പത്തെ കണ്ടെത്തിയത്. തുടർന്നാണ് ഇതിന് റഫ്‌ളേഷ്യ എന്ന പേര് വന്നത്. പുഷ്പ്പിക്കുന്നത് മുതൽ അഴുകിയ മാംസത്തിന്റെ ഗന്ധം വമിപ്പിക്കുന്നതിനാൽ ശവം നാറിയെന്നും അറിയപ്പെടുന്നു.

ഇലയോ തണ്ടോ ഇല്ലാത്ത പരാദസസ്യമായ റഫ്‌ളേഷ്യക്ക് 15 കിലോ വരെ ഭാരമുണ്ടാകും. ഒരാഴ്ച മാത്രമേ ഈ പൂവിന് ആയുസുണ്ടാകുകയൊള്ളൂ. അത് കഴിഞ്ഞ് ഇവ നശിച്ചു പോവുകയാണ് പതിവ്. തെക്കു കിഴക്കൻ ഏഷ്യൻ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോർണിയോ, സുമാത്ര, ഫിലിപ്പൈൻസ്‌ എന്നിവിടങ്ങളിലാണ് ഈ പുഷ്പം പ്രധാനമായും കണ്ട് വരുന്നത്.

Leave a Reply