തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് മുഖേന താൽക്കാലിക നിയമനം നടത്തുന്നതുവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ബിരുദവും രണ്ട് വർഷത്തെ മാധ്യമ പ്രവർത്തന പരിചയവും. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും പ്രവർത്തന പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റും [email protected] എന്ന ഇമെയിലിലേക്ക് അയക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 29 വൈകീട്ട് അഞ്ച് മണി.

Leave a Reply