കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് നടത്തുന്ന പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സിന് ക്ലാസ്സ് എടുക്കുന്നതിന് ഫാക്കല്‍റ്റികളുടെ അപേക്ഷക്ഷണിച്ചു.

വിവാഹം, അതിന്റെ സാമൂഹികത, വിവാഹത്തിന്റെ ധാര്‍മ്മിക /നൈതിക മാനവിക മൂല്യങ്ങള്‍,ആരോഗ്യ കുടുംബ ജീവിതം, മാനുഷിക ബന്ധങ്ങള്‍, കുടുംബ ബന്ധങ്ങള്‍,ലൈംഗിക ആരോഗ്യം, പാരന്റിംഗ്,കുടുംബ ബഡ്ജറ്റ്,വിവാഹവും നിയമവശങ്ങളും,എന്നിവയിലൂന്നി ഓണ്‍ലൈനായും ഓഫ്ലൈനായും ക്ലാസ്സെടുക്കുന്നതിന് കൗണ്‍സിലിംഗ്/ സോഷ്യല്‍വര്‍ക്ക് /മന:ശാസ്ത്ര മേഖലകളില്‍ നിന്നും പ്രാവീണ്യവും പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

സൈക്കോളജി, സോഷ്യോളജി, എം.എസ് ഡബ്ലിയു , ലീഗല്‍ സ്റ്റഡീസ്, ഹെല്‍ത്ത് സയന്‍സ് മാനേജ്‌മെന്റ് (എച്ച്‌ ആര്‍) എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം 20ന് (20/1/2021)വൈകുന്നേരം അഞ്ചു മണിക്ക് മുമ്ബായി [email protected] ലേക്ക് ഇമെയില്‍
മുഖാന്തരം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോം മാതൃക www.minoritywelfare.comഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിലവില്‍ വകുപ്പിന്റെ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ഫാക്കല്‍റ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സി.സി.എം.വൈ പ്രിന്‍സിപ്പല്‍മാരുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്0471-2300523, 0471-2302090

Leave a Reply