കേരളത്തിലെ അത്യപൂർവ്വമായ, ഒരേ ഒരു തടാക ക്ഷേത്രമാണ് കാസർകോട് ജില്ലയിലെ ബേക്കലിനടുത്തുള്ള അനന്തപുരം ക്ഷേത്രം. “സരോവര ക്ഷേത്രം” എന്ന് കൂടി പേരുളള ഈ ക്ഷേത്രം രണ്ടര ഏക്കർ വിസ്താരമുള്ള തടാക മധ്യത്തിലായാണ് നിലകൊള്ളുന്നത്. തടാകത്തിൽ സസ്യാഹാരം മാത്രം കഴിക്കുന്ന, നിരുപദ്രവകാരിയായ “ബാബിയ” എന്ന പേരിൽ ഒരു മുതലയുണ്ട്. ഈ മുതലയെയാണ് ക്ഷേത്ര പാലകനായി കണക്കാക്കുന്നത്..!!

തടാകത്തിലെ സസ്യാഹാരം മാത്രം കഴിക്കുന്ന മുതലയും ക്ഷേത്രത്തിലെത്തുന്നവർക്ക് ഒരു കൗതുക കാഴ്ചയാണ്. ബാബിയ എന്ന വിളിപ്പേരുള്ള തടാകത്തിലെ മുതലയ്ക്ക് പൂജാരിമാർ നൽകുന്ന നിവേദ്യചോറാണ് ഭക്ഷണം. തടാകത്തിലെ മീനുകളെ പോലും ഭക്ഷിക്കുന്ന ശീലം ഈ മുതലയ്ക്കില്ല. ക്ഷേത്രത്തിലെത്തുന്നവർക്ക് ഈ മുതലയുടെ ദർശനം എല്ലായ്‌പ്പോഴും ലഭിക്കണമെന്നില്ല. ഇതിനെ കാണുവാൻ കഴിയുന്നത് പോലും പുണ്യമായാണ് ഭക്തർ കരുതപ്പെടുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് ഈ തടാകത്തിലുണ്ടായിരുന്ന മുതലയെ അവർ വെടിവെച്ചു കൊന്നു. ഇപ്പോഴുള്ള മുതല എവിടെ നിന്ന് വന്നു എന്നതിനെ കുറിച്ച് ആർക്കും യാതൊരു അറിവുമില്ല. തനിയെ തടാകത്തിൽ എത്തിയതാണെന്ന് പഴമക്കാർ പറയുന്നു; ഈ മുതലക്ക് ഇപ്പോൾ എകദേശം 60-വയസുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിലെ ബാബിയ മരണപ്പെട്ടു എന്ന് ചിത്രങ്ങൾ സഹിതം ഇന്റർനെറ്റിൽ വ്യാജ വാർത്ത (FAKE) വന്നിരുന്നു. കാസർകോട്, ബേക്കലിൽ നിന്നും 25-കിലോമീറ്റർ സഞ്ചരിച്ച്, അനന്തപുര ക്ഷേത്രത്തിലെത്തിയാൽ ബാബിയ എന്ന നിരുപദ്രവകാരിയായ മുതലയെ ഇപ്പോഴും കാണാം. ലോകത്തിലെ ഒരേ ഒരു വെജിറ്റേറിയൻ മുതലയും ഇതു തന്നെ..!!

Leave a Reply