കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ലബോറട്ടറിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബി.എസ്‌സി കെമിസ്ട്രിയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനത്തിൽ കുറയാത്ത ബിരുദമാണ് യോഗ്യത.  ഫോറൻസിക് സയൻസ് ലബോറട്ടറി/ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി എന്നിവിടങ്ങളിൽ കുറഞ്ഞത് മൂന്ന് മാസത്തെ പ്രവൃത്തിപരിചയം വേണം. കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 8592804860 എന്ന ഫോൺ നമ്പരിലോ [email protected] ലോ ഡിസംബർ 13നു മുമ്പ് രജിസ്റ്റർ ചെയ്യണം.

Leave a Reply