• മൂന്നാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022

2022 ജൂലൈയിൽ നടത്തിയ മൂന്നാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഡിസംബർ പതിനാറിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022

2022 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഡിസംബർ പത്തൊന്പതിനു വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • ഫാം ഡി ഡിഗ്രി റഗുലർ/സപ്ലിമെന്‍ററി പരീക്ഷ – റീടോട്ടലിങ് ഫലം

2022 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ നാലാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം, ഓഗസ്റ്റിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം എന്നിവ പ്രസിദ്ധീകരിച്ചു.