സംരഭകർക്കും, സംരഭകരാവാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഗുണപ്രദമാകുന്ന തരത്തിൽ MSME (Micro, Small and Medium Enterprise) ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് – തൃശൂർ, ഏകദിന വെബിനാറുകൾ സംഘടിപ്പിക്കുന്നു. 26.11.2020 വ്യാഴാഴ്ച, രാവിലെ 10 മുതൽ 1 മണി വരെയും ഉച്ചക്ക് ശേഷം 2 മുതൽ 5 മണി വരെയുമായി രണ്ട് ഭാഗങ്ങളായാണ് പരിപാടി നടക്കുന്നത്.

Design (Product / Packaging Designs / Design Concepts), Lean (Waste Reduction / Statistical Process Controls / Different Lean Techniques / 5S / Kaizen / Robotic Process Automation), Digital (Digital Services / Digital Techniques / Digital Marketing / Automation), Incubation (Programmes for Start-ups / Scale-Up / Incubation), IPR (Patent / Design / Copyrights / GI / Technology Transfer / Technology Management / Innovation Management / Technology Sourcing & Funding) തുടങ്ങിയ മേഖലകളിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്. ആറ് ഭാഗങ്ങളായി വ്യത്യസ്ത വിഷയങ്ങളെ ഉൾപ്പെടുത്തി ഈ രംഗത്തെ വിദഗ്ദ്ധർ നയിക്കുന്ന വെബിനാറുകൾ സംരംഭകരംഗത്തുള്ളവർക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും, സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഒപ്പം അവസരങ്ങൾ പരിചയപ്പെടുന്നതിനും സാധ്യമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.

സ്റ്റാർട്ട്‌അപ്പ്‌കളെയും ചെറുകിട സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്ന MSME, സംരഭകർക്ക് ഗുണകരമായ വിവരങ്ങൾ എത്തിക്കുക എന്നതാണ് വെബ്ബിനാറിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ MSME മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ പദ്ധതികളെയും പോളിസികളെയും കുറിച്ചുള്ള വിവരങ്ങളും വെബിനാറിൽ ഉൾപ്പെടുത്തും. വിവിധ സെഷനുകളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകരും വിദഗ്ദ്ധരും ഉൾപ്പടെ രണ്ടായിരത്തോളം പേർ പങ്കെടുക്കും.

വിദ്യാർത്ഥികൾക്കും സംരംഭകർക്കും ഗുണകരമായ പിന്തുണ നൽകുന്ന NowNext (www.nownext.in) ഈ പരിപാടിയുടെ ഓൺലൈൻ പാർട്ണറാണ്.

നല്ല ബിസിനസ്‌ ആശയങ്ങൾക്കും അത് ഉപയോഗപ്രദമായി പ്രാവർത്തികമാക്കാൻ താല്പര്യമുള്ള സംരഭകർക്കും, വിദഗ്ദ്ധർക്കും വളരെയധികം ഗുണം ചെയ്യുന്ന ഈ വെബിനാറിലേക്ക് രജിസ്‌ട്രേഷനിലൂടെ മാത്രമേ പങ്കെടുക്കാൻ കഴിയൂ. രജിസ്‌ട്രേഷൻ സൗജന്യമാണ്. താഴെ കാണുന്ന ലിങ്ക് വഴി രജിസ്‌ട്രേഷൻ ചെയ്യാം.

Register Now  https://bit.ly/msmedi

LEAVE A REPLY

Please enter your comment!
Please enter your name here