ഒരു ഫ്രഞ്ച് ദിനപത്രത്തിലെ തലക്കെട്ട് കോളിളക്കമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ലോക ചരിത്രത്തിലെ പ്രധാന ബഹുമതിയായ നൊബെല്‍ സമ്മാനത്തിന്റെ കഥ തുടങ്ങുന്നത്.

1888 ല്‍ ‘മരണത്തിന്റെ വ്യാപാരി അന്തരിച്ചു'( the merchant of death is dead ) എന്ന തലക്കെട്ടായിരുന്നു വിവാദം സൃഷ്ടിച്ചത്. ആല്‍ഫ്രഡ് നൊബെലിന്റെ സഹോദരനായ ലുഡ്വിഗ് നൊബെല്‍ മരിച്ചപ്പോള്‍ നൊബെല്‍ എന്ന പേരിന് മാത്രം ഊന്നല്‍ നല്‍കി മരിച്ചത് ആല്‍ഫ്രഡ് നൊബെല്‍ ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആ തലക്കെട്ട് വന്നത്. സ്വന്തം ചരമക്കുറിപ്പ് വായിച്ച് അന്ധാളിച്ച് പോയിരുന്നു ആല്‍ഫ്രഡ് നൊബെല്‍.

ലോകമവസാനിക്കുവോളം ആളുകള്‍ തന്നെ ഒര്‍ത്തിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയാണ്, അത്രയും കാലം തല പുകഞ്ഞും ഉറക്കമിളച്ചും നടത്തിയ കണ്ടുപിടുത്തങ്ങളിലൂടെ നേടിയ സമ്പത്തിന്റെ, സിംഹഭാഗം വിശ്വവിഖ്യാതമായ ഒരു വില്‍പത്രമായി രൂപപ്പെട്ടത്.

തന്റെ ജീവിത കാലയളവില്‍ ഏറ്റവും കൂടുതല്‍ വില്‍പത്രമെഴുതിയ വ്യക്തികൂടിയാണ് ആല്‍ഫ്രഡ് നൊബെല്‍. നോബെല്‍ സമ്മാനമെന്ന കാഴ്ച്ചപാടിലേക്ക് നയിച്ച വില്‍പത്രം ഏകദേശം ഒരു വര്‍ഷത്തോളം വെട്ടിയും തിരുത്തിയും റദ്ധാക്കിയും നിയമപരമായിയെല്ലാം അതിജീവിച്ചവയാണ്. ഒടുക്കം സ്വീഡിഷ്-നോര്‍വീജിയന്‍ ക്ലബുമായി ഉടംബടി ഒപ്പുവെച്ചു. അങ്ങനെ ലോകത്താകമനം ഞെട്ടിച്ചുകൊണ്ട് ആ വില്‍പത്രം പരസ്യമാക്കപ്പെട്ടു.

മനുഷ്യ നന്മക്കായി മഹത്തായ സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ( ഫിസിക്‌സ്, കെമിസ്ട്രി, മെഡിസിന്‍, സമാധാനം ) ഏറ്റവും മഹത്തായ പുരസ്‌കാരം വര്‍ഷാവര്‍ഷം നല്‍കുന്നതിനുള്ള പ്രഖ്യാപനമായിരുന്നു അത്. തന്റെ സ്വത്തിന്റെ 94% നോബെല്‍ സമ്മാനത്തിനായി സംഭാവന ചെയ്തു. ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 1897 ഏപ്രില്‍ 26 വരെ നിയമക്കുരുക്കില്‍ കിടക്കേണ്ടി വന്നെങ്കിലും, പിന്നീട് വില്‍പത്രം നടപ്പിലാക്കാനായി നോബെല്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു. 1897 നവംബര്‍ 27 മുതല്‍ വര്‍ഷാവര്‍ഷം ഇത് നല്‍കി വരുന്നു. നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അല്‍പം പോലും മാറ്റ് കുറയാതെ നോബെല്‍ സമ്മാനം ചരിത്രത്തില്‍ പ്രൗഢമായി നിലനില്ക്കുന്നു എന്നത് ആല്‍ഫ്രഡ് നൊബെല്‍ എന്ന വ്യക്തിയുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ഭാഗമാണെന്ന് പറയാതെ വയ്യ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!