പ്ലാസ്റ്റിക് കുപ്പികളുടെയും പത്രങ്ങളുടെയും അടിവശത്തായി ചെറിയ ഒരു ത്രികോണത്തിനുള്ളിൽ, ഒരു നമ്പർ രേഖപ്പെടുത്തിയിട്ടുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? എന്താണത്? എന്തിനായിരിക്കും അങ്ങനെ ഒരു നമ്പർ അവിടെ എഴുതി വച്ചിരിക്കുന്നത്? 1 to 7 എന്ന റേഞ്ചിൽ ഉള്ള ഈ നമ്പറുകൾക്ക് നമ്മുടെ ജീവന്റെ വിലയുണ്ട്. നമ്മളുപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പി അല്ലെങ്കിൽ പാത്രം, ഏത് തരം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ് ഈ നമ്പറുകൾ. ഇവയുടെ ക്വാളിറ്റി എത്രത്തോളമുണ്ടെന്നറിയാനും ഈ നമ്പറുകൾ നമ്മെ സഹായിക്കും. ഏത് ഉപയോഗിക്കാം, ഏത് ഉപയോഗിക്കരുത് എന്നൊക്കെ ഈ നമ്പറുകൾ പരിശോധിച്ചാൽ അറിയാം. 

quality numbers on plastic

ആദ്യ നമ്പറായ 1 , PET അഥവാ, Polyethylene Terephthalate ( Number 1 – PET(Polyethylene Terephthalate) എന്ന തരം പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചുണ്ടാക്കിയ വസ്തുക്കളാണ്. നമ്മൾ നിത്യേനെ ഉപയോഗിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകളും, കുടിവെള്ളവും ഈ കുപ്പികളിലാണ് എത്തുന്നത്. സിംഗിൾ യൂസ് ആണ്. കഴുകി ഉപയോഗിക്കാമെന്ന ചിന്തയേ വേണ്ട. പണി പാളും. കാരണം ഒട്ടും ചൂടാവാത്ത സാധനങ്ങൾ ഒരു തവണ മാത്രം നിറക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. 

നമ്പർ 2 സൂചിപ്പിക്കുന്നത് High Density Polyethylene ആണ്. Milk jugs, shampoo bottles, grocery bags ഒക്കെ നിർമിക്കുന്നത് ഈ ടൈപ്പ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ്. 

നമ്പർ 3 – Polyvinyl Chloride നെ സൂചിപ്പിക്കുന്നു. ഇവ pipe, food containers , shrink wrap ഒക്കെ നിർമിക്കാനുപയോഗിച്ചുവരുന്നു. 

നമ്പർ 4 – Low Density Polyethylene, ഇവ Dry cleaning bags, shopping bags, garbage bags, paper milk container coating നു ഒക്കെയായാണ് ഉപയോഗിക്കുന്നത്. 

നമ്പർ 5 – Polypropylene , ഇവ മെയിൻ ആയും Yogurt containers, medicine bottles എന്നിവ നിർമിക്കാനുപയോഗിച്ചുവരുന്നു.

നമ്പർ 6 – Polystyrene , ഇതുകൊണ്ടാണ് Cups, plates, takeout containers എന്നിവയൊക്കെ ഉണ്ടാക്കുന്നത്. 

നമ്പർ 7 – Others വിഭാഗമാണ്. മുകളിൽ പറഞ്ഞവയിലൊന്നിലും പെടാത്തവ. Reusable water jugs, oven-baking bags തുടങ്ങിയവയുടെ നിര്മാണത്തിനൊക്കെയാണ് ഇവ ഉപയോഗിക്കുന്നത്. 

quality numbers on plastics

ഈ കൂട്ടത്തിൽ 2 ,4 ,5 എന്നീ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമാണ് കുറച്ചെങ്കിലും സെയ്ഫായിട്ടുള്ളത്. എന്തായാലും പ്ലാസ്റ്റിക് അല്ലെ. ആള് പ്രശ്നക്കാരനാണ്. ഉപയോഗം വച്ച് നോക്കുമ്പോൾ പ്ലാസ്റ്റിക് വളരെ വലിയ കണ്ടുപിടുത്തമാണ്. വാട്ടർ പ്രൂഫ് ആണ്, പൊട്ടുന്നില്ല, വിലക്കുറവാണ് തുടങ്ങിയ കാരണങ്ങളൊക്കെ കൊണ്ട് തന്നെയാണ് പ്ലാസ്റ്റിക് ഇത്രയധികം ജനപ്രിയമായതും. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം? കണ്ടുപിടിത്തത്തിന് ഗുണത്തേക്കാളേറെ ദോഷങ്ങളാണ് കൂടുതൽ എന്നർത്ഥം. 

ഇനിയും പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും വാങ്ങുമ്പോൾ അവയുടെ ക്വാളിറ്റി കൂടി നോക്കി വേണം വാങ്ങിക്കാൻ. ഇല്ലെങ്കിൽ നമുക്ക് തന്നെയാണ് ആപത്ത്. സിംഗിൾ യൂസ് കുപ്പികളും പാത്രങ്ങളും ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ. കുപ്പികളുടെയൊക്കെ അടിവശം പരിശോധിച്ചുകഴിഞ്ഞാൽ മുകളിൽ പറഞ്ഞ നമ്പർ നമുക്ക് കാണാൻ കഴിയും. അത് നോക്കി വേണം വാട്ടർ ബോട്ടിലുകൾ വാങ്ങാൻ. ഓർമയുണ്ടല്ലോ, 2 ,4 ,5 . അടിയിൽ ത്രികോണമുണ്ടെന്നും അവയിലീ നമ്പറുകൾ ഉണ്ടെന്നും ഉറപ്പുവരുത്തണം. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!